കെ.ജി.ഒ.എ. കോട്ടയം ജില്ലാ പ്രസിഡൻ്റ് എൻ.പി പ്രമോദ്കുമാർ അന്തരിച്ചു

കാഞ്ഞിരപ്പള്ളി : കെ.ജി.ഒ.എ കോട്ടയം ജില്ല പ്രസിഡണ്ട് എൻ പി പ്രമോദ് കുമാർ (55) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് നടന്ന കെജിഒഎ സംസ്ഥാന സംഘടന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവേ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിച്ചു.

കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ആയും കെ.ജി.ഒ.എ. ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ ട്രഷറർ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം പാറത്തോട് ഇഞ്ചിയാനി, (പന്നാങ്കൽ വീട് ) സ്വദേശിയാണ്. സാമൂഹ്യനീതി വകുപ്പിൽ എൽ.ഡി. ക്ലർക്ക് തസ്തികയിൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജോലി ചെയ്തു. നിലവിൽ കോട്ടയം ജില്ലാ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ :പ്രിയ.മക്കൾ :ദേവിക പ്രമോദ് (ഭുവനേശ്വർ), സാധിക പ്രമോദ് (ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ).
മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റുമോട്ടത്തിനുശേഷം ജന്മനാട്ടിലേക്ക് കൊണ്ടുവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!