പുടിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക്: ഓസ്ട്രിയയും സന്ദർശിക്കും

ന്യൂഡൽഹി : റഷ്യന് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര.ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്.2019-ലാണ് മോദി അവസാനമായി റഷ്യ സന്ദർശിച്ചത്. 2022-ൽ ഉസ്‌ബെക്കിസ്താനിൽവെച്ച് മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു.

യുക്രൈയ്ൻ- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് നരേന്ദ്രമോദി റഷ്യ സന്ദർശിക്കുന്നത്. കടുത്ത സമ്മർദ്ദം ഉണ്ടായപ്പോഴും റഷ്യക്ക് മേലെ ഉപരോധം തീർക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഐക്യരാഷ്ട്ര സഭയിൽ ഈ വിഷയത്തിലെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഇന്ത്യ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടാണ് എന്നും ഉയർത്തിയത്.

രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷം അവിടെനിന്നും മോദി ഓസ്ട്രിയയിലേക്കും പോകും. 41 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.ഓസ്ട്രിയൻ പ്രസിഡന്റ് വാൻ ഡെർ ബെലെനുമായി കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!