ഹെലികോപ്റ്ററിൽ നിന്ന് മോഹൻലാലിന്റെ സെൽഫി വിഡിയോ; ‘എമ്പുരാൻ’ ലൊക്കേഷനിലേക്കാണോ എന്ന് ആരാധകർ

ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വിഡിയോ പങ്കുവച്ച് സൂപ്പർതാരം മോഹൻലാൽ. ആന്റണി പെരുമ്പാവൂരിനൊപ്പമുള്ളതാണ് വിഡിയോ. താരം തന്നെയാണ് വിഡിയോ പകർത്തിയിരിക്കുന്നത്. ഹെലികോപ്റ്ററിന്റെ ഉൾഭാഗവും മനോഹരമായ ആകാശക്കാഴ്ചയുമെല്ലാം വിഡിയോയിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് വിഡിയോ പങ്കുവച്ചത്.

മോഹൻലാൽ സാറിനൊപ്പം എന്ന അടിക്കുറിപ്പിലായിരുന്നു പോസ്റ്റ്. ആരാധകരെ ആവേശത്തിലാക്കുകയാണ് വിഡിയോ. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എങ്ങോട്ടേക്കാണ് യാത്ര എന്നാണ് ആരാധകരുടെ ചോദ്യം. എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോവുകയാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. ആലപ്പുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നേരത്തെ ഷെഫ് പിള്ളയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തിന്റെ വിഡിയോ വൈറലായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!