ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു…നാല് പേർക്ക് പരിക്ക്, കാറുകൾ തകർന്നു

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് അപകടം. അപകടത്തില്‍ നിരവധി കാറുകൾക്ക് കേടുപാട് സംഭവിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിൽ പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. പുലർച്ചെ മുതൽ പെയ്യുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്.

വിവരമറിഞ്ഞ ഉടൻതന്നെ അഗ്നിശമന സേനായൂണിറ്റുകൾ സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!