പാർലമെന്റ് മന്ദിരത്തിൽ സ്വാതന്ത്ര്യസമര സേനാനികൾക്കായി ഒരിടം ; ഉപരാഷ്ട്രപതി ഇന്ന് ഉദ്ഘാടനം നിർവഹിക്കും

ന്യൂഡൽഹി: പാർലമെന്റ് മന്ദിര സമുച്ചയത്തിലെ സ്വാതന്ത്യസമര സേനാനികളുടെ പ്രതിമകൾ സ്ഥാപിക്കുന്നതിനുള്ള പ്രേരണ സ്ഥൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് ഉദ്ഘാടനം ചെയ്യും. ലോക്സഭാ സ്പീക്കർ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പാർലമെന്ററി കാര്യമന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നിർവഹിക്കുക.

ഉദ്ഘാടനചടങ്ങിനു ശേഷം വിശിഷ്ടാതിഥികൾ പ്രതിമകളിൽ പുഷ്പാർച്ചന നടത്തും. മഹാന്മാരായ നേതാക്കളുടെയും സ്വാതന്ത്രസമര സേനാനികളുടെയും പ്രതിമകൾ പാർലമെന്റ് മന്ദിര സമുച്ചയത്തിൽ പല ഇടങ്ങളിലായാണ് സ്ഥാപിച്ചിരിക്കുന്നത്.ഇത് സന്ദർശകർക്ക് ശരിയായ രീതിയിൽ കാണാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു .അതിനാൽ പാർലമെന്റ് മന്ദിരത്തിൽ ഒരിടത്ത് ഈ പ്രതിമകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രേരണ സ്ഥൽ നിർമിച്ചത്.

പാർലമെന്റ് മന്ദിരത്തിൽ വരുന്ന വിശിഷ്ടാതിഥികൾക്കും മറ്റു സന്ദർശകർക്കും ഈ പ്രതിമകൾ സൗകര്യപ്രദമായി കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും കഴിയുന്ന തരത്തിലാണ് ഇപ്പോൾ സ്ഥലം നിർമ്മിച്ചിരിക്കുന്നത് . പ്രതിമകൾക്ക് ചുറ്റും പുൽത്തകിടുകളും പൂന്തോട്ടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ ജീവിതവും ഇവർ നേരിട്ട് അനുഭവങ്ങളും സന്ദർശകർക്ക് അനുഭവവേദ്യമാകുന്ന തരത്തിൽ പുതിയ സാങ്കേതിക വിദ്യയിലൂടെ നൽകാനും പദ്ധതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!