കുവൈറ്റിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വഹിച്ചുള്ള ഇന്ത്യയുടെ പ്രത്യേക വ്യോമസേനാ വിമാനം c130 കൊച്ചിയിലേക്ക് പുറപ്പെട്ടു
കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് ഇതെ വിമാനത്തില്‍ മൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്.
മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയില്‍ കൈമാറിയ ശേഷം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ദില്ലിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.
കൊച്ചിയില്‍ രാവിലെ 8.30 ന് എത്തുന്ന മലയാളികളുടെ മൃതശരീരം മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മന്ത്രിമാർ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ ഏറ്റവാങ്ങും തുടർന്ന് വിമാനത്താവളത്തില്‍ തയാറാക്കിയ ആംബുലൻസുകളില്‍ അവരവരുടെ വീടുകളിലേക്ക് കൊണ്ട് പോകും.
കുവൈറ്റിൽ നിന്നും പ്രത്യേക വ്യോമസേനാ വിമാനം c130 കൊച്ചിയിലേക്ക് പുറപ്പെട്ടു
