മാനന്തവാടി : സനാതന ധർമ്മ വേദി വാർഷികമാഘോഷം വാടേരി മഹാശിവക്ഷേത്ര സന്നിധിയിൽ പ്രശസ്ത ആദ്ധ്യാത്മീക പ്രഭാഷകനും ഭാഗവതാചാര്യനുമായ സ്വാമി ഉദിത് ചൈതന്യ മഹാരാജ് ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രം പ്രസിഡണ്ട് വി. എം ശ്രീവത്സൻ സ്വാമി ഉദിത് ചൈതന്യയെ പൂർണ്ണകുഭം നല്കി സ്വീകരിച്ചു.
സനാതന ധർമ്മ വേദി പ്രസിഡണ്ട്
അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി മേഖല സെക്രട്ടറി പി.എൻ രാജൻ, എം. മോഹനൻ മാസ്റ്റർ,അഡ്വ : T മണി ഇ.കെ ഗോപി, സുരജ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു..