തൃശൂർ : സുരേഷ് ഗോപിയുടെ വിജയത്തെ പരിഹസിച്ച് ക്രിസ്തുവിനേയും ക്രിസ്ത്യാനികളേയും അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്. സുരേഷ് ഗോപിയുടെ ചിത്രം എഡിറ്റ് ചെയ്ത് യേശുവിന്റെ രൂപത്തില്‍ ആക്കിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്
അസീസ് കുന്നപ്പള്ളിയാണ്.ചിത്രം പോസ്റ്റ് ചെയ്തത് . അസീസ് കുന്നപ്പള്ളി എഴുതിയ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് .
കേന്ദ്രത്തില്‍ വാഴുന്ന താടിപ്പിതാവിനും ഈ പുത്രനും പിന്നെ പരിശുദ്ധ മാവിനും സ്തുതി ആയിരിക്കട്ടേ. ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണക്ക് വിശ്വാസികള്‍ ഇനി ഈ ചിത്രം ഉപയോഗിക്കാനും പോസ്റ്റില്‍ അസീസ് പറയുന്നു. പോസ്റ്റ് വിവാദമായതോടെ ഈ പോസ്റ്റ് അസീസ് നീക്കം ചെയ്യുകയും ഞാനിങ്ങനെ എന്തോരം പോസ്റ്റ് മുക്കിയിരിക്കുന്നു എന്ന് കമന്റ് ചെയ്യുകയും ചെയ്തു.
ക്രൈസ്സതവ വിഭാഗങ്ങൾക്കിടയില്‍ ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നു. ഇത്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ക്രിസ്ത്യാനികളെ അപമാനിച്ചിട്ടും, ക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയും അവഹേളിച്ചിട്ടും എന്തുകൊണ്ട് ഇത്തരക്കാരേ ബന്ധപ്പെട്ടവർ നിയന്ത്രിക്കുന്നില്ല. നടപടിയും എടുക്കുന്നില്ല. പോലീസിന്റെ നടപടികള്‍ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും വ്യത്യസ്ത രീതിയില്‍ ആണെന്നും ഇവർ കുറ്റപ്പെടുത്തി.
