മാനന്തവാടി : സനാതന ധർമ്മ വേദിയുടെ നേതൃത്വത്തിൽ മാനന്തവാടി ശ്രീ വാടേരി ശിവ ക്ഷേത്ര സന്നിധിയിൽ ജൂൺ 8 ന് ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് ആദ്ധ്യാത്മീക പ്രഭാഷകനും ഭാഗവതാചാര്യനുമായ സ്വാമി ഉദിത് ചൈതന്യ മഹാരാജിന് പ്രൗഢ സ്വീകരണം നൽകും. തുടർന്ന് അദ്ദേഹം ആദ്ധ്യാത്മീക പ്രഭാഷണം നടത്തും .
ചടങ്ങിൽ മികച്ച ക്ഷേത്ര പരിപാലകനുള്ള പുരസ്കാര വിതരണവും നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ വി. എം ശ്രീവത്സൻ, അനിൽ എസ്സ് നായർ, അഡ്വ : T മണി ഇ.കെ ഗോപി, സുരജ സുരേന്ദ്രൻ തുടങ്ങിയവർ പത്രകുറുപ്പിൽ അറിയീച്ചു.