മുരിക്കുംപുഴ, മുക്കൂട്ടുതറ എന്നിവിടങ്ങളിൽ വാഹനാപകടം

പാലാ :  മുരിക്കുംപുഴയിലും മുക്കൂട്ടുതറയിലും ഇന്നലെ രാത്രിയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

മുരിക്കുംപുഴയിൽ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് രണ്ട് പേർക്ക്  പരിക്കേറ്റത് . വഴിയാത്രക്കാരൻ കിഴപറയാർ സ്വദേശി സന്തോഷ് ( 52)  ബൈക്ക് യാത്രക്കാരൻ രഞ്ജിത്ത് (26) എന്നിവർക്കാണ് പരിക്കേറ്റത്.

മുക്കൂട്ടുതറ – പമ്പ റോഡിൽ കാർ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനിടെ  മതിലിൽ ഇടിച്ചാണ്  കുടുംബാംഗങ്ങളായ രണ്ട് പേർക്ക് പരിക്കേറ്റത്.

ചാത്തൻതറ സ്വദേശികളായ ഷാജി മോൻ (44) ആൽബിൻ (22) എന്നിവർക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!