ന്യൂഡൽഹി : ലോകസ്ഭാ തെരഞ്ഞടുപ്പിലെ അഞ്ചു ഘട്ടങ്ങളിലെ വോട്ടർമാരുടെ വിവരം തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ടു.
തെറ്റായ വിവരങ്ങള്‍ ചിലർ പുറത്തുവിടുന്നുണ്ടെന്നും ഇതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കമ്മീഷൻ പുറത്തുവിടുന്നില്ലെന്നു ചൂണ്ടിക്കാട്ടി നിരവധി ഹർജികള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. പോളിംഗ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു.
ഏപ്രില്‍ 19ന് ആരംഭിച്ച തെരഞ്ഞെടുപ്പിന്‍റെ വിവരങ്ങള്‍ കമ്മീഷൻ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നുണ്ട്. പോളിംഗ് അവസാനിച്ചശേഷം അന്നത്തെ വിവരവും പിറ്റേന്ന് കൃത്യമായ വിവരവും വെബ്സൈറ്റില്‍ നല്‍കുന്നുണ്ട്.
ലോകസ്ഭാ തെരഞ്ഞടുപ്പ്: അഞ്ചു ഘട്ടങ്ങളിലെ വോട്ടർമാരുടെ വിവരം തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ടു
