അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 173 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു 172 റണ്‍സ് സ്‌കോര്‍ ചെയതത്. 22 പന്തില്‍ 34 റണ്‍സ് നേടിയ രജത് പടിദാറാണ് ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.
ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ ബംഗളൂരു ബാറ്റര്‍മാരെ സമ്മര്‍ദിലാക്കാന്‍ റോയല്‍സിന്റെ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. 37 റണ്‍സെടുക്കുന്നതിനിടെ നായകന്‍ ഫാഫ് ഡൂ പ്ലസിസിന്റെ വിക്കറ്റെടുത്ത് ട്രെന്‍ഡ് ബോള്‍ട്ടാണ് രാജസ്ഥാന് ബ്രേക്ക് ത്രു നല്‍കി. 14 പന്തില്‍ നിന്ന് 17 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് 24 പന്തില്‍ 33 റണ്‍സെടുത്ത കോഹ് ലിയെ ചഹല്‍ പുറത്താക്കി. 56 ന് രണ്ട് എന്ന നിലയില്‍ നിന്ന് 97 എന്ന സുരക്ഷിത സ്‌കോറിലേക്ക് കാമറൂണ്‍ ഗ്രീനും രജത് പടിദാര്‍ സഖ്യം ടീമിനെ എത്തിച്ചു.
എന്നാല്‍ അശ്വിന്റെ 13മത്തെ ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ഗ്രീനും(21 പന്തില്‍ 27) അക്കൗണ്ട് തുറക്കാനാകാതെ മാക്‌സ്‌വെല്ലും മടങ്ങി. 97 ന് നാല് എന്ന നിലയിലായി ബംഗളൂരു. വന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ബംഗളൂരു രജത് പടിദാറും പുറത്തായതോടെ സമ്മര്‍ദത്തിലായി. 22 പന്തില്‍ നിന്ന് 34 റണ്‍സെടുത്താണ് താരം മടങ്ങിയത്.
പിന്നീട് ലോമറും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. 19 മത്തെ ഓവറില്‍ സ്‌കോര്‍ 154 ല്‍ നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കിനെ(13 പന്തില്‍ 11) ആവേശ് ഖാന്‍ പുറത്താക്കി. അതേ ഓവറില്‍ തന്നെ 17 പന്തില്‍ 32 റണ്‍സെടുത്ത ലോമറും പുറത്തായി. 159 ന് 7 എന്ന നിലയിലായ ബംഗളൂരുവിനായി സ്വപ്‌നില്‍(9),കരണ്‍ ശര്‍മ(5) എന്നിങ്ങനെ സ്‌കോര്‍ ചെയ്തു.
