നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകർ; ഭാര്യ പൊള്ളലേറ്റ് മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ പ്രക്ഷോഭകര്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ പൊള്ളലേറ്റ് മരിച്ചു. പ്രതിഷേധക്കാര്‍ അവരെ വീട്ടില്‍ തടഞ്ഞുവെച്ച് വീടിന് തീയിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. ചിത്രകാറിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു..

പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികള്‍ക്കും സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. 65-കാരനായ നേപ്പാള്‍ ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ തെരുവുകളിലൂടെ ഓടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മന്ത്രിയെ ക്രൂരമായി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!