ക്നാനായ യാക്കോബായ സഭയിൽ കടുത്ത ഭിന്നത, ബിഷപ്പ് കുര്യാക്കോസ് മാർ സേവറിയോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും യോഗം ചേർന്നു

കോട്ടയം : ക്നാനായ യാക്കോബായ സഭയിൽ കടുത്ത ഭിന്നത. ബിഷപ്പ് കുര്യാക്കോസ് മാർ സേവറിയോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും യോഗങ്ങൾ നടന്നു.

സ്വതന്ത്രമായി നിന്ന് പ്രവർത്തിക്കാൻ ചിങ്ങവനത്ത് ചേർന്ന ക്നാനായ അസോസിയേഷൻ യോഗം തീരുമാനിച്ചു. ബിഷപ്പ് കുര്യാക്കോസ് മാർ സേവറിയോസിനെതിരെ നടപടി സ്വീകരിക്കാൻ അന്ത്യോഖ്യാ പാത്രിയാർക്കീസിന് അവകാശമില്ലെന്നും അസോസിയേഷൻ യോഗം വ്യക്തമാക്കി.

അസോസിയേഷൻ തീരുമാനങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് കോട്ടയത്ത് യോഗം ചേർന്ന എതിർ വിഭാഗത്തിൻ്റെ നിലപാട്.

പാത്രിയാർക്കീസ് ബാവയുടെ സസ്പെൻഷൻ അംഗീകരിക്കിക്കേ ണ്ടന്നാണ് അസോസിയേഷൻ യോഗത്തിൻ്റെ തീരുമാനം.

സഭ അധ്യക്ഷന് റിട്ടയർമെന്റ് ഇല്ല. സഹായ മെത്രാന്മാർ 75 വയസ്സിൽ വിരമിക്കും. പാത്രീയാർക്കീസിനെ പിന്തുണക്കുന്ന സഹായ മെത്രാന്മാരെ ഔദ്യോഗിക പരിപാടികളിൽ ക്ഷണിക്കില്ല. മെത്രാപ്പോലീത്തയുടെ അനുവാദമില്ലാതെ സഹായമെത്രാന്മാർക്ക് കൽപ്പന ഇറക്കാൻ ആകില്ല. യോഗം ചേരുന്നതിനും തീരുമാനമെടുക്കുന്നതിനും കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ക്നാനായ അസോസിയേഷൻ നേതൃത്വം വ്യക്തമാക്കി.

അന്ത്യോഖ്യ ഭദ്രാസനവും ഇടവകയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് തീരുമാനമെടുക്കാൻ അസോസിയേഷന് അധികാരമില്ലെന്നാണ് പാത്രിയാക്കീസിനെ അനുകൂലിക്കുന്ന വിഭാഗത്തിൻ്റെ നിലപാട്. സേവറിയോസിനെതിരായ പാർത്രിയാർക്കിൻ്റെ നടപടി കോട്ടയം മുൻസിഫ് കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ എതിർ വിഭാഗം ഹൈക്കോതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!