ഹുബ്ബള്ളി : പ്രണയം നിരസിച്ചതിന്റെ പകയില്‍ യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി.
അഞ്ജലി എന്ന 20 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
കര്‍ണാടകയിലെ ഹുബ്ബളി വീരപുരയിലാണ് സംഭവം. വിശ്വ എന്ന ഗിരീഷ് (23) ആണ് കൊലയാളി.
പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അക്രമം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ഉറങ്ങിക്കിടന്ന അഞ്ജലിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു