യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

പാലാ : യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ കൊഴുവനാൽ ഭാഗത്ത് കൊങ്ങാരപ്പള്ളിൽ വീട്ടിൽ ജിൻറു ജോർജ്ജ് (21), പത്തനംതിട്ട ചാത്തൻതറ കരിമ്പൂർമൂഴി ഭാഗത്ത് താന്നിമൂട്ടിൽ വീട്ടിൽ ശരത് മോൻ (25), അകലകുന്നം ഇടമുള ഭാഗത്ത് കൂനം പേഴുത്തുങ്കൽ വീട്ടിൽ ജിത്തു മോൻ (21), എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞ ദിവസം 6.30 മണിയോടുകൂടി കൊഴുവനാൽ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അറക്കപ്പാലം ഭാഗത്ത് വച്ച് തടഞ്ഞു നിർത്തി ചീത്ത വിളിക്കുകയും വണ്ടിയിൽ ഉണ്ടായിരുന്ന യുവാവിനെ അരിവാൾ കൊണ്ട് വെട്ടി  കൊലപ്പെടു ത്താൻ ശ്രമിക്കുകയുമായിരുന്നു.

കൂടാതെ വണ്ടിയിൽ ഉണ്ടായിരുന്ന ഇയാളുടെ സുഹൃത്തുക്കളെ കല്ല് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. പിന്നീട് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അടിച്ചു തകർക്കുകയുമായിരുന്നു. യുവാവിനോട് ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോ ണമാണ് ആക്രമണം നടത്തിയത്.

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എസ്.ഐ രാജീവൻ കെ.ഡി, സി.പി.ഓ മാരായ അഖിലേഷ്, അജയകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!