കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ജസ്റ്റീസ് എ.വിമൃദുലയാണ് കേസ് പരിഗണിച്ചത്.
2022 ഒക്ടോബര്‍ 22ന് വിഷ്ണുപ്രിയയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. പാനൂരിലെ യുവതിയുടെ വീട്ടിലെത്തിയ പ്രതി ചുറ്റിക കൊണ്ട് വിഷ്ണു പ്രിയയുടെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
