എറണാകുളം : ലേണേഴ്സ് ടെസ്റ്റിനിടയിൽ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ മോശമായി പെരുമാറിയതായി പരാതി. ലേണേഴ്സ് ടെസ്റ്റ് നടക്കുന്നതിനിടയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കമ്പ്യൂട്ടറിനടുത്ത് വെച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി എന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പെൺകുട്ടിയും കുടുംബവും അങ്കമാലി പോലീസിൽ പരാതി നൽകുകയായിരുന്നു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ ശ്രീരാഗിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ മാസം 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മോശമായി പെരുമാറിയ വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് കുട്ടിയുടെ വീട്ടുകാരാണ് അങ്കമാലി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.