ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു; 100 പവന്‍ കവര്‍ന്നു

ചെന്നൈ: മലയാളി ദമ്പതികളെ ചെന്നൈയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. സിദ്ധ ഡോക്ടർ ആയ ശിവൻ നായരും (72) ഭാര്യ പ്രസന്നകുമാരിയുമാണ് (62) കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ നിന്ന് 100 പവര്‍ സ്വര്‍ണം മോഷണം പോയിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണത്തിലാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയോടെ അവടി മുത്താപ്പുതുപ്പെട്ടിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധ ഡോക്ടറായ ശിവൻ വീട്ടിൽ തന്നെയാണ് ക്ലിനിക്ക് നടത്തിയിരുന്നത്. വീടിനുള്ളിൽ നിന്ന് ബഹളം കേട്ടതോടെ അയൽവാസികൾ പൊലീസിന് അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ചികിത്സയ്ക്കെന്ന പേരിൽ എത്തിയവർ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. റിട്ടയേഡ് ടീച്ചറാണ് പ്രസന്നകുമാരി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!