സ്ത്രീകൾക്ക് പലിശ ഇല്ലാതെ വായ്പ നൽകുന്ന നാരീശക്തി പദ്ധതി ഉദ്ഘാടനം ചെയ്തു

ബംഗളൂരു :  സ്ത്രീജനങ്ങൾക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പ നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.

ബാംഗ്ലൂർ താജ് വെസ്റ്റ്ൻഡിൽ നടന്ന  ചടങ്ങിൽ നാരീശക്തി ഫിൻങ്കുവേഷൻ സെൻ്റെറിൻ്റെ ഉദ്ഘാടനം കേന്ദ്ര ധനകാര്യ മന്ത്രി മന്ത്രി നിർമ്മലാ സീതാരാമൻ നിർവഹിച്ചു.

സ്ത്രീകൾക്ക് പലിശ ഇല്ലാതെ വായ്പ നൽകുന്ന ഈ പദ്ധതി രാജ്യത്തെ പ്രമുഖ NBFC യായ ഹോൺബിൽ ഫിനാൻസ് ലിമിറ്റഡ് കമ്പനിയാണ് നടപ്പിലാക്കുന്നത്.
ബാംഗ്ലൂരിൽ  നടന്ന  ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രിക്കൊപ്പം വിവിധ എംഎൽഎമാർ,  രാഷ്ട്രീയ പ്രമുഖർ, വ്യവസായ പ്രമുഖർ , ഫോൺബിൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിജയകുമാർ, ഫൗണ്ടർ ഡയറക്ടർ അൽത്തമിഷ് ജാമിർ IAS( RTD),  റ്റിയ ജാമിർ ഡയറക്ടർമാരായ സേതുമാധവൻ, അനിൽകുമാർ എം എ 
നാരീശക്തി ഫിൻകുബേർഷൻ ഡയറക്ടർ ഡോക്ടർ ഇന്ദിര  എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!