കോട്ടയം: സമാധാനപരവും സുതാര്യവുമായ ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ ക്രിമിനൽ നടപടിച്ചട്ട പ്രകാരം നിരോധനാജ്ഞ(144) പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.
വിലക്ക് ലംഘിക്കുന്നവർക്ക് ഐ.പി.സി. 188 പ്രകാരമുള്ള വിചാരണനടപടി നേരിടേണ്ടിവരും.
