മണർകാട് : വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24, 25. തീയതികളിൽ ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തി സഹകാർമ്മികത്വം വഹിക്കും.
24 രാവിലെ ഗണപതി ഹോമംവിശേഷാൽ പൂജകൾ വൈകിട്ട് 5.45ന് ആചാര്യവരണം പ്രാസാദ ശുദ്ധി’ വാസ്തു ഹോമം’ വാസ്തുബലി. 25രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം’ ബിംബ ശുദ്ധി ക്രിയകൾ: 8 ന് മൃത്യം ജയഹോമം 9ന് 25 കലശം’ 10 ന് കളഭാഭിഷേകം മഹാ നിവേദ്യം 12.30ന് പ്രസാദമൂട്ട് വൈകിട്ട് 6.30ന് ദീപാരാധന ‘ ദീപകാഴ്ച. 7.30 ന് ഭജന.
ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ പി.കെ.വിപിൻ, ദേവസ്വം കഴകം എസ്.ജയപ്രകാശ്’ ഉപദേശക സമതി പ്രസിഡൻ്റ് ബിജു കർത്ത സെക്രടറി പി.വി.രാമചന്ദ്രൻ പല്ലാട്ട് തുടങ്ങിയവർ നേത്യത്വം വഹിക്കും