‘പൂരം കലക്കികള്‍ക്ക് നല്ല നമസ്‌ക്കാരം’; തൃശൂര്‍ സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘നാട്ടുകാരുടെ’ വെടിക്കെട്ട്

തൃശൂര്‍: തൃശൂര്‍ പൂരം കഴിഞ്ഞിട്ടും തൃശൂര്‍ സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘വെടിക്കെട്ട്’ തുടരുന്നു. അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കമ്മീഷണറുടെ നേതൃത്വത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് ഇത്തവണത്തെ തൃശൂര്‍ പൂരം അലങ്കോലമാക്കി എന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് പൊലീസിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമെതിരെ സിറ്റി പൊലീസ് ഫെയ്‌സ്ബുക്ക് പേജില്‍ പൂരക്കമ്പക്കാര്‍ വിമര്‍ശനവുമായി നിറഞ്ഞത്.

കടുത്ത ഭാഷയില്‍ പൊലീസിനെതിരെ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ് പേജില്‍. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണെന്നും നാടിനെ അറിയാത്ത പൊലീസ് നേതൃത്വം എന്നും പൂരം കുളം ആക്കിയവര്‍ എന്നുമൊക്കേയാണ് കമന്റുകള്‍ നീളുന്നത്.

‘പൂരം കുളമാക്കിയപ്പോള്‍ സമാധാനമായോ പൊലീസേ ,ആര്‍ക്കു വേണ്ടിയാണു ഈ പൂരം നടത്തുന്നെ, പൊലീസുകാരുടെ വീട്ടുകാര്‍ക്കും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയോ,ഇനി ഇപ്പോ പൂരം കാണാന്‍ പൊലീസ് ആവേണ്ടി വരുമോ എല്ലാവരും…, വളരെ മോശം ആയിപ്പോയി…….നിയന്ത്രിച്ച് നിയന്ത്രിച്ച് പൂരം നിര്‍ത്തി വെപ്പിച്ചു ഗുഡ് ജോബ്…, എങ്ങനെ എങ്കിലും എക്‌സാം പാസ്സ് ആയി പൊലീസില്‍ കേറാമെന്നു കരുതിയാ അതിനും പറ്റാത്ത അവസ്ഥയാണല്ലോ വടക്കുംനാഥാ.. പൊലീസുകാര്‍ക്ക് മാത്രം മര്യാദക്ക് പൂരം കാണാന്‍ പറ്റുമെന്നാ പറയുന്നത്…, ഈ പ്രാവശ്യത്തെ പൂരം ഭംഗിയാക്കി കുളമാക്കി തന്നതിന് വളരെ നന്ദി…, പൂരം കലക്കികള്‍ക്ക് നല്ല നമസ്‌ക്കാരം, അടുത്ത വര്‍ഷം കുടമാറ്റത്തിന് മുമ്പേ നിര്‍ത്തിവെപ്പിച്ച് ഇതിനേക്കാളും സുരക്ഷ ഒരുക്കണം…,’ എന്നിങ്ങനെയാണ് പൊലീസിനെതിരായ കമന്റുകള്‍ നീളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!