കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റം

ബെംഗളൂരു : കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് ലോക്പോൾ സർവേ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്നാണ് സർവേ ഫലം. ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്.

ഗ്യാരന്‍റികൾ താഴേത്തട്ടിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് സർവേ പ്രവചനം. ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സർവേ പറയുന്നു.

കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!