ഓരോ വോട്ടും പ്രധാനം; ഓരോ ശബ്ദവും പ്രധാനം; രാജ്യത്തെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തുടക്കമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏവരും അവരുടെ സമ്മദിതായവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ വോട്ടും ഓരോ പൗരന്റെയും ശബ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം സന്ദേശം പങ്കുവച്ചത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകുകയാണെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതുന്നു. ഈ മണ്ഡലങ്ങളിലെ എല്ലാ വോട്ടർമാരും വോട്ടുകൾ രേഖപ്പെടുത്തി റെക്കോർഡ് സൃഷ്ടിക്കണം. എല്ലാ യുവതീ യുവാക്കളും കന്നിവോട്ടർമാരും ഉറപ്പായും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്നു. ഓരോ വോട്ടും പ്രധാനമാണ്. ഓരോ ശബ്ദവും പ്രധാനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, അസമീസ് ഭാഷകളിലും അദ്ദേഹം സന്ദേശം പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!