പിണറായി വിജയനെ എന്തുകൊണ്ട് കേന്ദ്ര സർക്കാർ ജയിലിലാക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കോട്ടയം തിരുനക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സംസാരിക്കുക യായിരുന്നു രാഹുൽ ഗാന്ധി.

രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല.

ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കു ന്നതാണ് അവരുടെ ശൈലി. വിമർശനവും എതിർപ്പും സത്യസന്ധമായാൽ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂവെ ന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ അക്കൗണ്ടിൽ ഒരു വർഷം ഒരു ലക്ഷം രൂപ ലഭ്യമാക്കു മെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഈ രാജ്യത്തിൻ്റെ ഭാവി സംരക്ഷിക്കാനുള്ള അവകാശമായി ഇതിനെ കാണാം. ഇത്തരം തീരുമാനം എടുക്കുന്ന ലോകത്തെ ആദ്യ സർക്കാരാകും ഇന്ത്യ മുന്നണി സർക്കാർ .

50 ശതമാനം സംവരണം വനിതകൾക്ക് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നൽകുമെന്നും രാഹുൽ ഗാന്ധി കോട്ടയത്ത് പറഞ്ഞു.

കർഷകർക്ക് ബാങ്ക് വായ്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!