വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതി… അന്വേഷണത്തിൽ കള്ളൻ കപ്പലിൽ തന്നെ… സംഭവം ആലപ്പുഴയിൽ….

ആലപ്പുഴ : വീട്ടിൽനിന്ന് 15 പവൻ സ്വർണം കവർന്നെന്ന് യുവതിയുടെ പരാതി. പൊലീസിന്റെ അന്വേഷണത്തിൽ സ്വർണം എടുത്തത് യുവതിയുടെ ഭർത്താവ് തന്നെയെന്ന് കണ്ടെത്തി.

ആലിശേരി സ്വദേശിയായ ഷംന ഷെഫീഖിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയെന്നായിരുന്നു പരാതി. നഗരസഭ എയ്റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന(42) ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലൂടെയാണ് ഷംനയുമായി അകന്നു കഴിയുന്ന ഭർത്താവ് ഷെഫീഖ് ആണ് സ്വർണം മോഷ്ടിച്ചതെന്നു സൂചന ലഭിച്ചത്. ഇരുവരും അകന്നു കഴിയുകയായിരുന്നെ ങ്കിലും ഷെഫീഖ് ഇടയ്ക്ക് വീട്ടിലെത്തുമാ യിരുന്നു. പൊലീസ് അന്വേഷണത്തിൽ നഷ്ടപ്പെട്ടത് ഏഴേമുക്കാൽ പവൻ സ്വർണമാണെന്നും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!