പൊരുതിനേടിയ വിജയവുമായി അനിത തിരികെ ജോലിയിലേക്ക്…


കോഴിക്കോട് : സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിത തിരികെ ജോലിയിൽ പ്രവേശിച്ചു. 2023 മാർച്ച് 18 മുതലുള്ള പോരാട്ടമാണ് വിജയം കണ്ടതെന്ന് അനിത പറഞ്ഞു.

ആറ് വർഷം പോരാടിത്തന്നെ നിൽക്കുമെന്നും കൂട്ടിച്ചേർത്തു. സർക്കാരിനെതിരേ നൽകിയ കോടതിയലക്ഷ്യ ഹർജിയുമായി മുമ്പോട്ട് പോകും. പിൻവലിക്കാൻ സാധിക്കില്ല. സർക്കാർ ഇനിയെങ്കിലും എല്ലാവർക്കും നീതി ഉറപ്പുവരുത്തണമെന്നും അനിത കൂട്ടിച്ചേർത്തു.

കോടതിയിൽ നീതിലഭിക്കുമെന്ന പ്രതീക്ഷയും അനിത മുമ്പോട്ട് വെച്ചു. ഇതുവരെ ഞാൻ എന്റെ കർത്തവ്യം മാത്രമാണ് ചെയ്തത്. അതിൽ നീതിപൂർവമായ വിധി ഹൈക്കോടതിയിൽ നിന്ന് കിട്ടി.

കോടതിയലക്ഷ്യ ഹർജിയുമായി മുമ്പോട്ട് പോകും. ഇതുവരെ പൊരുതിനിന്നു. ആറ് വർഷം സർവീസുണ്ട്. അത് പൊരുതി നിൽക്കും. സർക്കാർ നീതിയുടെകൂടെ എപ്പോഴും നിൽക്കണം.

ഓരോ മെഡിക്കൽ കോളേജിലും വിശ്വസിച്ചു വരുന്ന രോഗികൾക്ക് വേണ്ട സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ടത് സർക്കാരിന്റെയും ഓരോ ജീവനക്കാരുടേയും കടമയാണ്. അത് നിർവഹിക്കാൻ എല്ലാ ജീവനക്കാർക്കും ബാധ്യതയുണ്ട്- അനിത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!