വൈക്കം ടിവി പുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലാണ് സംഭവം
കോട്ടയം: വൈക്കത്ത് ഉത്സവത്തിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു. വൈക്കം ടിവി പുരത്താണ് ദാരുണ സംഭവം. ആനയുടെ രണ്ടാം പാപ്പാനായ ചങ്ങനാശ്ശേരി സ്വദേശി സാമിച്ചനാണ് മരിച്ചത്.
ടിവി പുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. എഴുന്നള്ളിപ്പിനെത്തിച്ച തോട്ടക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടി കൊന്നത്.
ഉത്സവ എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു
