കോട്ടയം : ശ്രീനാരായണ ഗുരുദേവന്റെ തത്വദര്‍ശനം വ്യാപകമായി പ്രചരിപ്പിക്കേണ്ടതിന്റെ അനിവാര്യതയാണ് വര്‍ത്തമാനകാലം നേരിടുന്നതെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ.
ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ കോട്ടയം ജില്ലാ വാര്‍ഷികവും ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്തും പാമ്പാടി ഓര്‍വയല്‍ അയ്യപ്പ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഗുരുദേവന്‍ നിരാകരിച്ച ആചാരാനു ഷ്ഠാനങ്ങള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന കാലയളവില്‍ ശ്രീനാരായണ പ്രസ്ഥാന ങ്ങള്‍ കാര്യമായ പങ്കുവഹിക്കേണ്ടതുണ്ട്. ജനതയെ നേരായ വഴിയിലേക്ക് നയിക്കുവാന്‍ സമൂഹ നന്മയെ ആഗ്രഹി ക്കുന്ന മുഴുവന്‍ പ്രസ്ഥാനങ്ങളും തങ്ങളുടെ കടമ നിര്‍വഹിക്കേണ്ടതാണ്.
ജില്ലാ പ്രസിഡന്റ് സോഫി വാസുദേവന്‍ അധ്യക്ഷയായി. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്ല്യാനന്ദ സരസ്വതി ആലുവ സര്‍വ്വമത സമ്മേളന ശതാബ്ദി, ശിവഗിരി മഠം പിആര്‍ഒ ഇ.എം. സോമനാഥന്‍ മഹാകവി കുമാരനാശാന്റെ ദേഹ വിയോഗ ശതാബ്ദി, സഭ കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. കമലാസനന്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.വി.ബിജു വാസ്, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മോഹനകുമാര്‍ എന്നിവര്‍ സംസാരിച്ചു.