കോട്ടയം : പാമ്പാടിയിലും, കാണക്കാരിയും, അയ്മനത്തും വോട്ടിംങ് യന്ത്രങ്ങൾ തകരാറിലായി.
പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി 103-ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീന് തകരാറ് സംഭവിച്ചു.
ഇതേ തുടർന്ന് വോട്ടെടുപ്പ് അര മണിക്കൂറോളം വോട്ടിംങ് തടസ്സപ്പെട്ടു.
പുതിയ വോട്ട് മെഷീൻ എത്തിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു.
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന 109-ാം നമ്പർ ബൂത്തിലെ മെഷിനും പോളിംങ് തുടങ്ങും മുമ്പേ തകരാർ സംഭവിച്ചു. തുടർന്ന് ഏറെ നേരം കഴിഞ്ഞാണ് പരിഹരിച്ചത്. ഒട്ടേറെ പേർ ഇതേ തുടർന്ന് കാത്തുനിന്നു.
കോട്ടയം അയ്മനം 116-ആം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായത് പരിഹരിച്ചു.
കോട്ടയം കാണിക്കാരി 152-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. പിന്നാലെ തകരാർ പരിഹരിച്ചു.
മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശ്ശേരി കുറിച്ചിയിലെ 171 നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായി. പുതിയത് എത്തിച്ചു. തണ്ണീർമുക്കം ഹൈസ്കൂൾ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായി.
കോട്ടയത്ത് പലയിടങ്ങളിലും വോട്ടിംങ് യന്ത്രങ്ങൾക്ക് തകരാർ
