കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന് അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരുമെന്ന് പിസി ജോർജ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പെന്ന് പി.സി. ജോർജ്. വൈകാതെ പിണറായിക്കും കെജ്രിവാളിന്റെ ഗതി വരുമെന്നും 2029-ൽ കേരളത്തിൽ ബി.ജെ.പി. മുഖ്യമന്ത്രി ഉണ്ടാകുമെന്നും പി.സി. ജോർജ് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി ഇപ്പോൾ ജയിലിൽ ആണ്. ഏഴുപ്രാവശ്യം നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ? മോഷ്ടിക്കുമ്പോളും പിടിച്ചുപറിക്കുമ്പോഴും ഓർക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കെജ്രിവാളിന്റെ കാര്യത്തിൽ എന്തുകൊണ്ട് സുപ്രീം കോടതി ഇടപെടാൻ തയ്യാറായില്ല? നോട്ടീസ് പരിഗണിക്കാതെ അഹങ്കരിച്ച് നടന്നതിനാണ് അറസ്റ്റ്. എന്തിന് മദ്യനയം തിരുത്തി എന്ന് അദ്ദേഹം വ്യക്തമാക്കണം. തെറ്റ് ചെയ്തതിനാണ് അറസ്റ്റ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വെള്ളിയാഴ്ചയാണെന്ന് പറഞ്ഞ് എല്ലാവരും ഇറങ്ങി. അതിന് എൽ ഡി എഫും യു ഡി എഫും പിന്തുണ നൽകി. പന്ത്രണ്ടര വരെയല്ലേ ജുമാ ഉള്ളൂ. ക്രിസ്ത്യാനികളുടെ പ്രമാണങ്ങളിലുള്ള ദിനമാണ് ഞായറാഴ്ച. അന്ന് തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. അതിനെ ആരും എതിർക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായിക്കും കെജ്രിവാളിന്റെ അവസ്ഥ വരും; ഏഴുപ്രാവശ്യം നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ?; പിസി ജോർജ്
