കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി; ഉത്തരവിട്ട് മദ്രാസ്
ഹൈക്കോടതി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി. കോയമ്പത്തൂരില്‍ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

കോയമ്പത്തൂരില്‍ ഈ മാസം 18നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന റോഡ് ഷോയ്ക്കാണ് തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ചത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് തമിഴ്‌നാട് റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്. ഇതിനെതിരെ ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. റോഡ് ഷോയ്ക്ക് ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് പറഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കോയമ്പത്തൂരില്‍ തിങ്കളാഴ്ച റോഡ് ഷോ നടത്താനിരിക്കുന്നത്. കോയമ്പത്തൂര്‍ ടൗണില്‍ നാല് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

1998ല്‍ ബോംബ് സ്‌ഫോടനം നടന്ന ആര്‍എസ് പുരത്ത് വച്ച് റോഡ് ഷോയുടെ സമാപനം നടത്തുമെന്നാണ് ബിജെപി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!