ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവതി മരിച്ചു


അമ്പലപ്പുഴ : കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് ഐ.ടി. ജീവനക്കാരി മരിച്ചു. എറണാകുളത്തെ ഐ.ടി ജീവനക്കാരി കിടങ്ങറമുണ്ടുചിറ വീട്ടിൽ ജഗദീശ് – ലത ദമ്പതികളുടെ മകൾ
പാർവതി (28) ആണ് മരിച്ചത്.

ദേശീയപാതയിൽ കാമലോട്ട് കൺവെൻഷൻ സെൻ്ററിന് സമീപം പുലർച്ചെ 6:30 ഓടെ ആയിരുന്നു അപകടം.
എറണാകുളത്തെ ജോലി സ്ഥലത്തു നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നവഴി പാതിരപ്പള്ളിയിൽ വെച്ച് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ പാർവതിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാർവതിയുടെ വിവാഹം
കരുനാഗപ്പള്ളി സ്വദേശിയുമായി
ഉറപ്പിച്ചിരുന്നതാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
സഹോദരൻ :കണ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!