ന്യൂഡൽഹി : ദൽഹി ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം. എബിവിപി–എസ്എഫ്ഐ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി ക്യാമ്പസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
ഇരുവിഭാഗവും പൊലീസിൽ പരാതി നൽകി. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വടികൊണ്ട് വിദ്യാർഥികളെ ഒരാൾ അടിക്കുന്നതും സൈക്കിൾ ആളുകളുടെ നേർക്കു വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.