പുല്ലുപാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ 400 അടി താഴ്ചയിലേക്കു മറിഞ്ഞു; അണക്കര സ്വദേശികളായ  2 പേർക്ക് പരിക്ക്


കുട്ടിക്കാനം : പുല്ലുപാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ 400 അടി താഴ്ചയിലേക്കു മറിഞ്ഞു; 2 പേർക്കു പരിക്ക്.
ദേശീയ പാതയിൽ നിന്നും നീയന്ത്രണം വിട്ട കാർ 400 അടി താഴ്ച്ചയിലേക്കു മറിയുകയായിരുന്നു.

അപകടത്തിൽ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.ചെല്ലാർകോവിൽ പാലനിൽക്കുംകാലായിൽ രാജൂ ജോസഫ് (51 ), അണക്കര മണ്ണിൽ കരോട്ട് തോമസ് ജോർജ് (34) എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിൽ നിന്നു കാണാൻ കഴിയാത്ത താഴ്ചയിലേക്കു കാർ മറിഞ്ഞെങ്കിലും പ്രദേശവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഇവരെ റോഡിൽ എത്തിച്ചു. പിന്നിട് ആശുപത്രിയിലേക്ക് മാറ്റി.

കാർ മറിഞ്ഞ ഉടനെ കരണം മറിഞ്ഞെങ്കിലും പിന്നിട് നേരെ പാഞ്ഞു പോയി മരത്തിലിടിച്ചു ചാരി നിന്നതിനാൽ ആണ് യാത്രക്കാർ രക്ഷപ്പെട്ടതെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. യാത്രക്കാർ മുണ്ടക്കയത്ത് നിന്ന് അണക്കരയിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!