ചർച്ച് ബിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർ മൂഢ സ്വർഗത്തിലെന്ന് കാതോലിക്കാ ബാവാ

കോട്ടയം : ചർച്ച് ബിൽ കൊണ്ടു വന്ന് സഭയുടെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്താം എന്ന് വിചാരിക്കുന്നവർ മൂഢ സ്വർഗത്തിലാണെന്ന് പ. ബസേലിയോസ് മാർത്തോമ മാത്യൂസ്ബസേലിയോസ് മാർത്തോമ മാത്യൂസ് കാതോലിക്ക ബാവ.

സഭയുടെ അസ്ഥിവാരം തോണ്ടുന്ന ഒരു സമാധാന ചർച്ചക്കും തങ്ങൾ കൂട്ടു നിൽക്കില്ലെന്നും കോട്ടയത്ത്  മാർത്തോമ്മ പൈതൃക സംഗമ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് കാതോലിക്ക ബാവ പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മലങ്കര സഭയ്ക്ക് കീഴിലെ 1662 പള്ളികളും1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം.
ഈ വിധി നടപ്പിലാക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 145 വർഷമായി മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വയം ശീർഷകം ഉയർത്തി നിയമ യുദ്ധം നടത്തിയവരാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ മക്കൾ.

പരിശുദ്ധ ചേർത്ത് അഭിസംബോധന ചെയ്യാൻ ഒരു സഭയുടെ പരമാധ്യക്ഷന് മാത്രമാണ് അധികാരം ഉള്ളത്. ചിലർ മലങ്കര മെത്രാപ്പോലീത്ത എന്ന് പറയുന്നുണ്ടെങ്കിലും പരിശുദ്ധ എന്ന് ചേർക്കാൻ കഴിയാഞ്ഞത് അവരുടെ പരമാദ്ധ്യക്ഷൻ വിദേശത്താണെന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മലങ്കര മെത്രാപ്പോലീത്ത മാത്രമാണ്. അങ്ങനെ കേരളത്തിൽ ഒരാൾ മാത്രമാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റാർക്കും അതിന് അധികാരം ഇല്ല എന്നും കാതോലിക്ക ബാവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!