ഇടുക്കി: വിനോദസഞ്ചാരത്തിനെത്തിയ കുടുബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാർ സ്വദേശിയായ ദീപയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ദീപയുടെ ഭർത്താവും മകനും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മീൻ മുട്ടി പാലത്തിൽ വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് താഴേക്ക് മറിയുകയായിരുന്നു.
പാലത്തിന് മുകളിൽ നിന്ന് പാറ നിറഞ്ഞ താഴ്ച്ചയിലേക്ക് വീണാണ് ദീപ മരിച്ചതെന്നാണ് വിവരം. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ കുടുംബം ബൈക്ക് വാടകയ്ക്ക് എടുത്ത് സ്ഥലങ്ങൾ കാണാൻ പോയതായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
