കൊച്ചി : മസാല ബോണ്ട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാമെന്ന് കിഫ്ബി അറിയിച്ചു. ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറാണെന്നും കിഫ്ബി അറിയിച്ചിട്ടുണ്ട്.
ഇഡി സമൻസ് ചോദ്യം ചെയ്താണ് കിഫ്ബി സിഇഒ, തോമസ് ഐസക് എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഇരുവരും നിലപാട് വ്യക്തമാക്കി.
ഇഡി ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറാണ്. എന്നാൽ സിഇഒയ്ക്ക് ഹാജരാക്കാൻ കഴിയില്ല, പകരം മാനേജർമാർ ഹാജരാക്കാൻ തയാറാണെന്ന് കിഫ്ബി കോടതിയെ അറിയിച്ചു.
എന്നാൽ ഇഡിക്ക് മുന്നിൽ ഹാജരാവില്ലെന്ന് തോമസ് ഐസക് അറിയിച്ചു. സമൻസ് അയക്കാൻ ഇഡിക്ക് അധികാരമില്ലെന്നും ഐസക് കോടതിയിൽ വാദിച്ചു.
ഇഡി സമൻസ് നിയമവിരുദ്ധമാണെന്ന് തോമസ് ഐസക് ആവർത്തിച്ചു.
എന്നാല്‍ ഐസക് ഹാജരായെ മതിയാവൂവെന്ന് എന്ന് ഇഡിയും വാദിച്ചു. മസാല ബോണ്ട് കേസിലെ വിവരങ്ങള്‍ അറിയാവുന്ന ആളാണ് ഐസക്. അതുകൊണ്ട് അദ്ദേഹം തന്നെ ഹാജരായി വിവരങ്ങള്‍ നല്‍കണമെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.
