വയനാട് : കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്.
കാട്ടാനകള്‍ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് ശരിയല്ല. നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം. നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ല. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. അല്ലെങ്കിൽ പ്രക്ഷോഭം നടത്തും.
സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ല. മൃഗങ്ങളെ ആരും കാട്ടിൽ പോയി കണ്ട് മുട്ടുന്നില്ല. ആന പ്രേമികൾക്ക് കർഷകരുടെ സ്ഥിതി അറിയില്ല. ആന പ്രേമികളാണ് തണ്ണീർ കൊമ്പൻ ചരിയാൻ കാരണമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
