ന്യൂഡൽഹി: വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഒരു ലക്ഷം പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമനക്കത്ത് കൈമാറി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നിയമനകത്തുകള്‍ കൈമാറിയത്.
ഇതോടൊപ്പം രാജ്യതലസ്ഥാനത്ത് നിർമിക്കുന്ന കര്‍മയോഗി ഭവന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും ഉന്നമനത്തിനുമായാണ് കര്‍മയോഗി ഭവന്‍ കോംപ്ലക്സ് നിര്‍മിക്കുന്നത്.
യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അതിവേഗത്തിലാണ് നടത്തുന്നതെന്ന് മോദി പറഞ്ഞു.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടിവന്നിരു ന്നതായും മോദി പറഞ്ഞു. ഈ കാലതാമസം കണ്ടാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ ത്വരിത ഗതിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.