ബ്ലാങ്കറ്റുകള്‍ക്ക് കവറുകള്‍, വന്ദേ ഭാരതില്‍ പുതിയ പരീക്ഷണവുമായി റെയില്‍വെ

ന്യൂഡല്‍ഹി: ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളില്‍ ലഭിക്കുന്ന ബ്ലാങ്കറ്റുകളുടെ വൃത്തിയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരവുമായി റെയില്‍വെ. സ്ലീപ്പര്‍ കോച്ചുകളില്‍ വിതരണം ചെയ്യുന്ന ബ്ലാങ്കറ്റുകള്‍ക്ക് ഒപ്പം ബ്ലാങ്കറ്റ് കവറുകള്‍ കൂടി നല്‍കിയാണ് റെയില്‍വെയുടെ പുതിയ പരീക്ഷണം. റെയില്‍വെ പുതിയതായി അവതരിപ്പിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലാണ് പുതിയ രീതി നടപ്പാക്കിയിരിക്കുന്നത്.

വന്ദേഭാരത് സ്ലീപ്പറിലെ യാത്രികന്റെ ബ്ലാങ്കറ്റ് കവറിനെക്കുറിച്ച് സുകാന്ത് ഷാ എന്ന വ്ളോഗര്‍ പങ്കുവച്ച വിഡിയോ ഇതിനോടകം വലിയ പ്രചാരം നേടിയിട്ടുണ്ട്. യാത്രയ്ക്കിടെ ലഭിച്ച ബ്ലാങ്കറ്റും കവറും ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചാണ് വ്ളോഗര്‍ പുതിയ രീതി വിശദീകരിക്കുന്നത്. നോര്‍ത്തേണ്‍ ഫ്രോണ്ടിയര്‍ റെയില്‍വേ (എന്‍എഫ്ആര്‍) എന്ന് അടയാളപ്പെടുത്തിയവയാണ് ബ്ലാങ്കറ്റുകള്‍.

പുതിയ സംവിധാനത്തിലൂടെ ബ്ലാങ്കറ്റുകള്‍ നിരന്തരം അലക്കുക എന്ന വെല്ലുവിളിയാണ് റെയില്‍വെയ്ക്ക് ഒഴിവായിക്കിട്ടുന്നത്. ബ്ലാങ്കറ്റ് പൂര്‍ണമായും മാറ്റുന്നതിന് പകരം കവറുകള്‍ മാറ്റി അലക്കി വൃത്തിയാക്കി കൊണ്ടുവന്നാല്‍ മതിയാവും. ബ്ലാങ്കറ്റിനെ അപേക്ഷിച്ച് കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളവയാണ് കവറുകള്‍. ഇതോടെ ആരെങ്കിലും ഉപയോഗിച്ച ബ്ലാങ്കറ്റുകള്‍ ലഭിക്കുന്നുവെന്ന പരാതി ഒരു പരിധിവരെ ഒഴിവാക്കാനും കഴിയുമെന്നും വ്ളോഗര്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!