തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരായ എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍.
ഫെന്നി അശ്ലീല പരാമര്‍ശം നടത്തിയെന്ന് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. അതിജീവിതയുടെ സ്ത്രീത്വത്തിന് അപമാനമുളവാക്കിയെന്നും പരാമര്‍ശമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത നല്‍കിയ പരാതിക്ക് പിന്നാലെ ചുമത്തിയ എഫ്‌ഐആറിലാണ് ഗുരുതര പരാമര്‍ശങ്ങള്‍.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കുറ്റവും ഫെന്നിക്കെതിരെ ചുമത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച വകുപ്പും കേസില്‍ ചുമത്തി. കേസ് തിരുവനന്തപുരം സൈബര്‍ പൊലീസ് പത്തനംതിട്ട സൈബര്‍ പൊലീസിന് കൈമാറി. രാഹുലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ചതിനാ യിരുന്നു സൈബര്‍ പൊലീസ് കേസെടുത്തത്.
പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് നടപടി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
