കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിനോടും ചേര്‍ന്നുകിടക്കുന്ന പഴുക്കാനില കായല്‍ ശുചീകരണത്തിന് 103.73 കോടി രൂപയുടെ ഫണ്ട് അനുവദിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ടുകായലില്‍ കോട്ടയം നഗരത്തിനോടും തിരുവാര്‍പ്പു പഞ്ചായത്തിനോടും ചേര്‍ന്നുകിടക്കുന്ന പഴുക്കാനില കായല്‍ ശുചീകരണത്തിന് കിഫ്ബി 103.73 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി ഇന്ന് വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മലരിക്കല്‍ ആമ്പല്‍ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെയും പദ്ധതിയും കിഫ്ബി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കല്‍ അടിഞ്ഞ് രൂപപ്പെട്ട തുരുത്തു മൂലമുള്ള വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് മുക്തി നേടാന്‍ പദ്ധതി ഉപകരിക്കും.

പഴുക്കാനിലം കായലില്‍ അടിഞ്ഞുകൂടിയ എക്കല്‍ കോരിയെടുത്ത് തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ജെ. ബ്ലോക്ക് 9000, തിരുവായ്‌ക്കരി, കോട്ടയം മുനിസിപ്പാലിറ്റി

യുടെ ഭാഗമായ എഫ്. ബ്ലോക് എന്നീ പാടശേഖരങ്ങളുടെ 27.8 കി.മീ. പുറം ബണ്ടുകള്‍ ബലപ്പെടുത്തി ഗതാഗതയോ ഗ്യമാക്കി വികസിപ്പിക്കുന്നതിനും നെല്‍കൃഷി സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!