കോഴിക്കോട് ടൗണിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം

കോഴിക്കോട് : കോഴിക്കോട് ടൗണിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.

എസി ചില്ലർ ഇൻസ്റ്റലേഷൻ നടക്കുന്നതിനിടെയാണ് തീപടർന്നതെന്നും ഉടൻ തന്നെ ജീവനക്കാർ തീ അണച്ചെന്നും ആശുപത്രി എജിഎംപിആർ സലിൽ ശങ്കർ അറിയിച്ചു. ടെറസിൻ്റെ ഭാഗത്ത് എസിയുടെ ഭാഗങ്ങൾ വെച്ച സ്ഥലത്ത് നിന്നാണ് തീപടർന്നത്. ഫയർ ഫോഴ്സ് എത്തും മുമ്പേ തീ അണച്ചിരുന്നുവെന്നും രോഗികൾക്ക് ഒന്നും പ്രശ്നം ഉണ്ടായിട്ടില്ലെന്നും സലിൽ ശങ്കർ പറഞ്ഞു.

ആശുപത്രി പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചു. മുൻ കരുതൽ എന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചത്. നിയമ പ്രകാരമാണ് എസി ഭാഗങ്ങൾ സ്ഥാപിച്ചിരിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!