ഒറ്റപ്പാലത്ത് വീട് കത്തിനശിച്ചു; കാരണം വ്യക്തമല്ല…

ഒറ്റപ്പാലം : പനമണ്ണ അമ്പലവട്ടത്ത് വീട്ടിൽ തീപിടുത്തം. അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണമുതലിയുടെ വീടിനാണ് തീ പിടിച്ചത്. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു.

ഓടിട്ട രണ്ട് നില വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഇന്ന് ഉച്ചക്ക് 1 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അതേസമയം, തീ പിടിത്തം ഉണ്ടായത് എങ്ങനെ എന്ന് വ്യക്തമായിട്ടില്ല.

അപകട സമയത്ത് ലക്ഷ്മണ മുതലിയും, ഭാര്യ ശിവ ഭാഗ്യവതിയും, ചെറിയ മകൻ വിനോദുമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവർ പൊള്ളൽ ഏൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!