മീനച്ചിൽ : പാലാ പൊൻകുന്നം റോഡിൽ ലോറിയിൽ നിന്നും സിമന്റ് ലോഡ് റോഡിൽ വീണു. മീനച്ചിൽ വായനശാല ഭാഗത്ത് നിരപ്പേൽ വളവിലാണ് ലോറിയുടെ ലോഡ് കയറ്റിയ പ്ലാറ്റ്ഫോം റോഡരികിലേക്ക് മറിഞ്ഞത്.
പൊൻകുന്നം ഭാഗത്തുനിന്നും പാലായിലേക്ക് സിമന്റ് ലോഡുമായി പോവുകയായിരുന്ന ലോറി വളവ് തിരിയുന്നതിനിടെയാണ്അപകടമുണ്ടായത്.
ലോഡ്, പ്ലാറ്റ്ഫോം ഉൾപ്പെടെ റോഡിലേക്ക് വീണു. എന്നാൽ വാഹനം മറിയാതെ നിന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.
പാലാ പൊൻകുന്നം റോഡിൽ ലോറിയിൽ നിന്നും സിമന്റ് ലോഡ് റോഡിൽ വീണു ; അപകടം വളവ് തിരിയുന്നതിനിടെ
