വരമ്പിലെ ചെളി മാറ്റാൻ പാടവരമ്പത്ത് കൊണ്ടിട്ട ഹിറ്റാച്ചി രാത്രി 11 മണിയോടെ ആളിക്കത്തി

വടക്കഞ്ചേരി : പാടത്ത് നിർത്തിയിട്ട ഹിറ്റാച്ചി കത്തി നശിച്ച നിലയിൽ. മുടപ്പല്ലൂർ കറാംപാടത്താണ് സംഭവം. ചിറ്റിലഞ്ചേരി കൊടിയങ്ങാട് പ്രമോദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്.

വ്യാഴാഴ്ച രാത്രി ആറുമണിക്ക് പണി കഴിഞ്ഞ് നിർത്തിയിട്ട വാഹനം രാത്രി 11 മണിയോടെ ആണ്‌ തീപിടിച്ചത്. പ്രദേശത്തുള്ളവർ ചേർന്ന് തീ അണച്ചു എങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ട് ആണോ മറ്റാരെങ്കിലും തീയിട്ടതാണ് എന്നതും സംശയിക്കുന്നുണ്ട്.

24 ലക്ഷം രൂപയുടെ നഷ്ടം ആണ് കണക്കാക്കുന്നത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പാടവരമ്പിലെ ചെളി മാറ്റാനാണ് കഴിഞ്ഞ ദിവസം ഹിറ്റാച്ചി എത്തിച്ചത്. ഇന്നലത്തെ പണി കഴിഞ്ഞ് നിർത്തിയിട്ട് പോയതായിരുന്നു ഡ്രൈവർ. ഇന്ന് രാവിലെ വീണ്ടും പണിക്കായി പാടത്തെത്തിയപ്പോഴാണ് ഹിറ്റാച്ചി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!