തിരുവനന്തപുരം : ബിജെപിക്കും സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിനുമെതിരെ തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിച്ച റിപ്പോർട്ടർ ടിവിക്കെതിരെ ബിജെപി നിയമനടപടി ആരംഭിച്ചു.
പാർട്ടിക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് ആണ് വക്കീൽ നോട്ടീസ് അയച്ചത്. റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ, എഡിറ്റോറിയൽ മേധാവികളായ അരുൺകുമാർ, സ്മൃതി പരുത്തിക്കാട്, ജിമ്മി ജയിംസ്, സുജയ പാർവതി, തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർമാർ, കർണാടകയിലെ അഭിഭാഷകൻ കെ.എൻ. ജഗദീഷ് കുമാർ എന്നിവർക്കെതിരെയാണ് നിയമനടപടി.
ബിജെപി സംസ്ഥാന അധ്യക്ഷനെ മനഃപൂർവം അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരന്തരം വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്തത് പാർട്ടിയുടെ പ്രതിച്ഛായ തകർക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ റിപ്പോർട്ടർ ടിവി സംപ്രേക്ഷണം ചെയ്ത മുഴുവൻ വ്യാജവാർത്തകളും ഏഴു ദിവസത്തിനകം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകും.
വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന് ആക്ഷേപം: റിപ്പോർട്ടർ ടിവിക്കെതിരെ ബിജെപി നിയമനടപടി ആരംഭിച്ചു
