ആലപ്പുഴ – കോട്ടയം ജലഗതാഗത പാതയിൽ പതിനഞ്ചിൽക്കടവിലെ പൊക്ക് പാലം പണിമുടക്കി; ബോട്ട് ഗതാഗതം തടസപ്പെട്ടു

കോട്ടയം : ആലപ്പുഴ – കോട്ടയം ജലഗതാഗത പാതയിൽ പതിനഞ്ചിൽക്കടവിലെ പൊക്ക് പാലം പണിമുടക്കിയതോടെ ബോട്ട് ഗതാഗതം തടസപ്പെട്ടു.

ഇന്ന് രാവിലെയാണ് പാലം വീണ്ടും പണിമുടക്കിയത്. ഇതോടെ ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബോട്ടിൻ്റെ സർവീസ് തടസപ്പെട്ടു.

ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് വിദേശികളും നാട്ടുകാരും ജീവനക്കാരും അടക്കമുള്ള യാത്രക്കാരുമായി എത്തുകയായിരുന്നു ബോട്ട്. ഈ സമയത്താണ് പതിനഞ്ചിൽക്കടവിലെ പൊക്ക് പാലം വൈദ്യുതി തടസത്തെ തുടർന്ന് പൊങ്ങാതെ വന്നത്. ഇതോടെ ബോട്ട് പാലത്തിൻ്റെ അക്കരയിൽ നിർത്തിയിടേണ്ട സാഹചര്യമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!